Sorry, you need to enable JavaScript to visit this website.

റിയാദില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ ടെറസില്‍; 48 മണിക്കൂര്‍ സമയം നല്‍കി-video

റിയാദ് - കെട്ടിടത്തിന്റെ ടെറസില്‍ ശോചനീയാവസ്ഥയില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്നതായി റിയാദ് നഗരസഭയും ബന്ധപ്പെട്ട സര്‍ക്കാര്‍, സുരക്ഷാ വകുപ്പുകളും സഹകരിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മതിയായ വായുസഞ്ചാരമില്ലാത്ത താമസസ്ഥലങ്ങളില്‍ ആരോഗ്യ വ്യവസ്ഥകളും പാലിച്ചിരുന്നില്ല. താമസസ്ഥലങ്ങളുടെ പദവി ശരിയാക്കുന്നതിന് ഉടമകള്‍ക്ക് 48 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം പദവി ശരിയാക്കാത്ത പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
വിദേശ തൊഴിലാളികള്‍ കഴിയുന്ന താമസസ്ഥലങ്ങളില്‍ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ നടത്തിയ പരിശോധനക്കിടെയാണ് ടെറസില്‍ ശോചനീയാവസ്ഥയിലുള്ള താമസസ്ഥലങ്ങളില്‍ വിദേശികള്‍ കൂട്ടത്തോടെ കഴിയുന്നതായി കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ ടവറും സാറ്റലൈറ്റ് ടി.വി ഡിഷുകളും സ്ഥാപിക്കുകയും കേടായ ഫര്‍ണിച്ചറും മറ്റും കൂട്ടിയിടുകയും ചെയ്ത ടെറസ്സില്‍ തകഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഷെഡുകളിലാണ് തൊഴിലാളികള്‍ കൂട്ടത്തോടെ കഴിയുന്നത്. ഇവിടെ നഗരസഭാധികൃതരും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിംഗ് റിയാദ് നഗരസഭ പുറത്തുവിട്ടു.

 

Latest News