സൗദി വേഷത്തിലെത്തി; പള്ളിയില്‍നിന്ന് ചെരിപ്പുകള്‍ ചാക്കില്‍ നിറച്ച് കൊണ്ടുപോയി

ജുമാമസ്ജിദിനു മുന്നിൽ നിന്ന് അജ്ഞാതൻ പാദരക്ഷകൾ മോഷ്ടിക്കുന്നു.

റിയാദ് - ജുമാമസ്ജിദിനു മുന്നിൽ നിന്ന് പാദരക്ഷകൾ മോഷണം പോയി. സ്വദേശികളെ പോലെ വേഷം ധരിച്ചെത്തിയ ആളാണ് പാദരക്ഷകൾ മോഷ്ടിച്ചത്. വിശ്വാസികൾ നമസ്‌കാരത്തിൽ മുഴുകിയ നേരത്ത് ചാക്കുമായി എത്തിയ ഇയാൾ ഏറെ ശ്രദ്ധയോടെ നല്ലയിനം പാദരക്ഷകൾ പ്രത്യേകം തെരഞ്ഞെടുത്ത് ചാക്കിൽ നിറച്ച് സ്ഥലം വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Latest News