പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയില്‍, 60,000

ന്യൂദല്‍ഹി- പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യയില്‍ പിറന്നത് 60,000 കുഞ്ഞുങ്ങള്‍. ലോകത്ത് ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7390 ജനനം കുറഞ്ഞതായി യൂനിസെഫ് കണക്ക് വ്യക്തമാക്കുന്നു.

ചൈനയില്‍ നവവത്സര ദിനത്തിലെ  ജനനം ഈവര്‍ഷം പകുതിയായി കുറഞ്ഞു. 35,615 കുഞ്ഞങ്ങളാണ് ജനുവരി ഒന്നിനു ജനിച്ചത്.

ഇന്ത്യ-59,995, ചൈന-35,615, നൈജീരിയ- 21,493, പാക്കിസ്ഥാന്‍-14,161, ഇന്തോനേഷ്യ-12,336, എത്യോപ്യ-12,006, യു.എസ്-10,312, ഈജിപ്ത്-9,455, ബംഗ്ലാദേശ്-9236, കോംഗോ-8640 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കണക്ക്.

 

Latest News