ടവറുകള്‍ തകർക്കുന്നത് സർക്കാർ തടണം; ജിയോ കോടതിയെ സമീപിക്കുന്നു

ന്യൂദല്‍ഹി- ടവറുകളും ടെലികോം അടിസ്ഥാന സൗകര്യങ്ങളും തകർക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോ ഇന്‍ഫോകോം കോടതിയിലേക്ക്. ടവറുകള്‍ നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ്  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലുള്ള  ജിയോ ഇന്‍ഫോകോം പഞ്ചാബ്,ഹരിയാന ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുന്നത്. 

ജിയോക്കെതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നും ബിസിനസ്സ് എതിരാളികളാണ് നാശനഷ്ടത്തിന് പിന്നിലെന്നുമാണ് കമ്പനിയുടെ  ആരോപണം.

 

Latest News