ഇറങ്ങിപ്പോകാന്‍ നേരത്തും  ബൈഡന് ആപ്പ് വെച്ച് ട്രംപ് 

വാഷിംഗ്ടണ്‍ - ലോകത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രം വിട്ടൊഴിയാന്‍ മടിച്ച് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരത്തിലേറുന്നതു തടയാനുള്ള അവസാനശ്രമവുമായി നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തര്‍. ബുധനാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ചേരുമ്പോള്‍, ബൈഡനു വിജയം നല്‍കിയ നിര്‍ണായക സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകളെ എതിര്‍ക്കുമെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പതിനൊന്ന്  സെനറ്റര്‍മാരും നൂറിലേറെ ജനപ്രതിനിധി സഭാംഗങ്ങളും വ്യക്തമാക്കി. ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഇലക്ടറല്‍ വോട്ടുകളുടെ എണ്ണവും അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഈ സമ്മേളനത്തിലാണ്. സെനറ്റ് പ്രസിഡന്റ് കൂടിയായ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആണ് ആധ്യക്ഷ്യം വഹിക്കുക. പാര്‍ലമെന്റ് അംഗങ്ങളുടെ അധികാരം വിനിയോഗിച്ച് എതിര്‍പ്പ് ഉന്നയിക്കാനും തെളിവുകള്‍ മുന്നോട്ടു കൊണ്ടുവരാനുമുള്ള നീക്കത്തെ പെന്‍സ് സ്വാഗതം ചെയ്തു.

Latest News