Sorry, you need to enable JavaScript to visit this website.

പനച്ചൂരാനും ലവ് ജിഹാദും; സമൂഹ മാധ്യമങ്ങളില്‍ വിവാദം-video

കോഴിക്കോട്- കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനെ ഏറ്റുപിടിച്ച് സമൂഹ മാധ്യമങ്ങളില്‍ വിവാദം.

കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണത്തെ കുറിച്ച് അദ്ദേഹം എഴുതിയ കവിതയും അദ്ദേഹം പങ്കെടുത്ത ആര്‍.എസ്.എസ് പരിപാടികളുടെ ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം എന്ന ഗാനം എഴുതിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും സിനിമക്ക് വേണ്ടിയാണെന്നും മറുപടി നല്‍കുന്ന പനച്ചൂരാന്‍ ലവ് ജിഹാദ് തന്റെ മനസ്സില്‍ ശാശ്വത സ്വീധനം ചെലുത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പിംഗും പ്രചരിക്കുന്നുണ്ട്.

ഹിന്ദു-മുസ്ലിം വിവാഹത്തെ എതിര്‍ക്കാനും വിദ്വേഷം വളര്‍ത്താനും സംഘ്പരിവാര്‍ വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് ലവ് ജിഹാദ്. ബി.ജെ.പി കേരളത്തില്‍ നടത്തിയ ജനരക്ഷാ യാത്രയില്‍ അനില്‍ പനച്ചൂരാന്റെ ലവ് ജിഹാദിനെ കുറിച്ചുള്ള വരികള്‍ ഉപയോഗിച്ചിരുന്നു.

2007ല്‍ പുറത്തിറങ്ങിയ അറബിക്കഥ എന്ന സിനിമയില്‍ രാഷ്ട്രീയക്കാരനായ നായകന്റെ ആഭിമുഖ്യം വെളിപ്പെടുത്താന്‍ ഉള്‍ക്കൊള്ളിച്ച ഗാനമായിരുന്നു 'ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം' എന്ന ഗാനം. സിനിമയില്‍ പാടിയഭിനയിച്ചതും പനച്ചൂരാന്‍ തന്നെയായിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/01/04/anil3.jpeg

https://www.malayalamnewsdaily.com/sites/default/files/2021/01/04/anil2.jpeg

 

 

 

Latest News