കാണാതായ ആറു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍

ചണ്ഡീഗഡ്- പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ ശനിയാഴ്ച കാണാതായ ആറു വയസ്സുകാരിയെ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.
ജലന്ധര്‍-ഹോഷിയാര്‍പുര്‍ റോഡില്‍ ഹസാര ഗ്രാമത്തിലെ കരിമ്പ് പാടത്താണ് മൃതദേഹം കണ്ടെത്തിയത്.
മകളെ കാണാനില്ലെന്ന് ബിഹാരി തൊഴിലാളികളായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇവരുടെ അകന്ന ബന്ധു സന്തോഷ് എന്നയാളെ കാണാതായിട്ടുണ്ട്. കുട്ടിയെ സൈക്കിളില്‍ സമീപത്തെ കടയില്‍ കൊണ്ടു പോയി ബിസ്‌കറ്റ് വാങ്ങി തിരികെ എത്തിച്ചിരുന്നുവെന്നാണ് ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നത്.
പിന്നീട് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനു ശേഷമാണ് ഇയാള്‍ അപ്രത്യക്ഷനായത്.

 

Latest News