ജി.സി.സി ഉച്ചകോടി ചൊവ്വാഴ്ച, ഒരുക്കങ്ങളായി

റിയാദ്- മധ്യപൗരസ്ത്യദേശത്തെ രാഷ്ട്രീയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. സൗദിയിലെ പൈതൃകഭൂമിയായ അല്‍ ഉലയാണ് സമ്മേളന വേദി. ഇതാദ്യമായാണ് ചരിത്രപ്രസിദ്ധമായ അല്‍ ഉല ഒരു രാജ്യാന്തര സമ്മേളനത്തിന്  വേദിയാകുന്നത്.
ഖത്തറിനെതിരായ ഉപരോധം നീക്കല്‍, കൊറോണ മഹാമാരിക്കെതിരായ പോരാട്ടം എന്നിവയും മേഖലയില്‍ പരസ്പര താല്‍പര്യമുള്ള വിഷയങ്ങളും ഉച്ചകോടിക്ക് വിഷയീഭവിക്കും. ഗള്‍ഫ് മേഖല മഹാമാരിയുടെ പിടിയില്‍നിന്ന് മുക്തമായി വരികയാണെന്നും രാഷ്ട്രബന്ധങ്ങള്‍ ദൃഢീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉച്ചകോടി സാക്ഷിയാകുമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ നായിഫ് അല്‍ ഹജ്‌റഫ് പറഞ്ഞു.
ജി.സി.സിയുടെ നാല്‍പത്തൊന്നാം ഉച്ചകോടിയാണ് അല്‍ ഉലയില്‍ നടക്കുന്നത്.  തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും ക്ഷണം അയച്ചു. ഖത്തര്‍ അടക്കം എല്ലാ രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്നാണ് സൂചന.

 

Latest News