ഏഴു വയസ്സുള്ള മകന് മയക്കുഗുളിക നല്‍കി വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്- ആന്ധ്ര പ്രദേശിലെ രാജമുന്ദ്രിയില്‍ 33കാരിയായ വനിതാ ഡോക്ടറും ഏഴു വയസ്സുള്ള മകനും അമിതമായി മയക്കുഗുളിക കഴിച്ച് മരിച്ചു. മകനെ ഗുളിക കഴിപ്പിച്ച ശേഷം ഡോക്ടറും അമിതമായി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ദൊന്തംസെത്തി ലാവണ്യയും മകന്‍ നിശാന്തുമാണ് മരിച്ചത്. ഡോക്ടറായ ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് അച്ഛനൊപ്പമാണ് ലാവണ്യ കഴിഞ്ഞിരുന്നത്. ഈയിടെ ഭര്‍ത്താവ് വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് സംശയിക്കപ്പെടുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News