തിരൂരില്‍ വീടിന്റെ ചുമരിടിഞ്ഞ് എട്ടു വയസുകാരന്‍ മരിച്ചു

ഫയാസ്

തിരൂര്‍- താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ചുമരിടിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. പറവണ്ണ സ്വദേശിയും വെട്ടം മുറിവഴിക്കല്‍ ക്വോര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ പള്ളാത്ത് ഫാറൂഖ് മകന്‍ മുഹമ്മദ് ഫയാസ് (8) ആണ് മരിച്ചത്. അയല്‍ വീട്ടിലെ കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫയാസിനോടൊപ്പം കളിച്ചു കൊണ്ടിരുന്ന കൊല്ലത്ത് പറമ്പില്‍ മുസ്തഫയുടെ മകന്‍ ഹാഷിമിനെ കാലില്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫയാസ് പറവണ്ണ ജി.എം.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.മാതാവ്: ജമീല. സഹോദരങ്ങള്‍: ഷെര്‍മില ഫര്‍ഹ, ഇര്‍ഫാന ഫര്‍ഹ, ഷംന.

 

Latest News