Sorry, you need to enable JavaScript to visit this website.

മരണാനന്തര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടം തകര്‍ന്നു വീണ് 17 മരണം

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ മുറാദ്‌നഗറില്‍ ഒരു ശ്മശാനത്തിലെ കെട്ടിടം തകര്‍ന്ന് നിലപൊത്തിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. 38 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ഒരു പ്രദേശ വാസിയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. നൂറോളം പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ 40ഓളം പേരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. പരിക്കേറ്റവരെ ഗാസിയാബാദ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തില്‍ ആര്‍ക്കും ഉടന്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ചിലര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

തകര്‍ന്നു വീണ കെട്ടിടം പഴക്കമുള്ളതല്ല. കനത്ത മഴ കാരണം കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് വെള്ളം കെട്ടിനിന്നതാണ് അപകടത്തിനിടയാക്കിയതെന്ന് കരുതപ്പെടുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രുപ ധനസഹായം പ്രഖ്യാപിച്ചു.
 

Latest News