അവിഹിത ബന്ധം; നാല് സഹോദരന്മാര്‍ ചേര്‍ന്ന് 39 കാരനെ കൊലപ്പെടുത്തി

താനെ- അവിഹിത ബന്ധത്തിന്റെ പേരില്‍ 39 കാരനെ കൊലപ്പെടുത്തിയ നാല് സഹോദരങ്ങള്‍ അറസ്റ്റില്‍.
നവി മുംബൈയിലാണ് സംഭവം. സഹോദരന്മാരുടെ ഭാര്യമാരില്‍ ഒരാളുമായി ബന്ധമുണ്ടായിരുന്ന സോംനാഥ് കോലിയെയാണ് കൊലപ്പെടുത്തിയത്.

അയല്‍പക്കത്ത് താമസിച്ചിരുന്ന കോലി പ്രതികളിലൊരാളായ പ്രസാദ് ആദിത്‌റാവു കോലി (27) ഭാര്യയുമായി തുടര്‍ന്ന അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ബേലാപ്പുരിളെ ബാറില്‍നിന്ന് തട്ടിക്കൊണ്ടുപോയാണ് നാലു പേരും ചേര്‍ന്ന് കൊല നടത്തിയത്. തുര്‍ന്ന് മൃതദേഹം പാറക്കൂട്ടത്തില്‍ ഒളിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു.

 

Latest News