ദല്‍ഹിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അടിച്ചു കൊന്നു

ന്യൂദല്‍ഹി- ദല്‍ഹിയിലെ രഘുഭീര്‍ നഗറില്‍ 27 കാരനെ ഒരു സംഘമാളുകള്‍ അടിച്ചുകൊന്നു. ശിവാജി വിഹാറിലെ ജനതാ കോളനിയില്‍ താമസിക്കുന്ന സതേന്ദര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

മര്‍ദനമേറ്റ യുവാവിനെ ഗുരു ഗോബിന്ദ് സിംഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

സതേന്ദറും സുഹൃത്തുക്കളായ നിതിനും മനീഷും വിക്കി എന്നയാളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വിക്കി സഹായികളുമായി എത്തി സതേന്ദറിനെ ആക്രമിക്കുകയായിരുന്നു.

 

Latest News