അഖിലേഷിന്റെ എതിര്‍പ്പിനു പിന്നാലെ വാക്‌സിന്‍ അനുമതിയെ സ്വാഗതം ചെയ്ത് മായാവതി

ലഖ്‌നൗ- കൊറോണ വാക്‌സിനു പിന്നിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി വാക്‌സിന്‍ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഓക്‌സ്ഫഡ് വാക്‌സിന്‍ കോവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും അനുമതി നല്‍കിയതിനു പിന്നാലെയാണ് മായാവതിയുടെ പ്രസ്താവന.


കോവിഡിനെതിരായ കോവിഡ് വാക്‌സിനെ സ്വാഗതം ചെയ്യന്നുവെന്നും ശാസ്ത്രജ്ഞന്മാരെ അഭിനന്ദിക്കുന്നുവെന്നും മായാവതി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം വളരെയധികം ദരിദ്രരായവര്‍ക്കും സൗജന്യമായി വാകിസിന്‍ ലഭിക്കുകകയാണെങ്കില്‍ അഭിനന്ദനാര്‍ഹമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ബി.ജെ.പിയെ വിശ്വാസമില്ലെന്നും കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Latest News