റിയാദ്- രണ്ടാഴ്ച മുമ്പ് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കിയെങ്കിലും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള സര്‍വീസ് സംബന്ധിച്ച് തീരുമാനമായില്ല. നിലവില്‍ 14 ദിവസം വിദേശരാജ്യങ്ങളില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ സൗദിയിലേക്ക് വരാനാകൂവെന്ന് വിവിധ എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് സൗദി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മാത്രമാണ് ഇപ്പോള്‍ നീക്കിയതെന്നും അതിന് മുമ്പുള്ള വ്യവസ്ഥകള്‍ അതുപോലെ നിലനില്‍ക്കുമെന്നും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. യാത്രാനിയന്ത്രണവുമായി മുമ്പ് ഇറക്കിയ സര്‍ക്കുലറുകള്‍ നിലനില്‍ക്കുന്നതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഇതോടെ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടിവരും.