തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നോക്ക സംവരണം ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്ന് സി.പി.എം വിലയിരുത്തൽ. അതേസമയം, നായർ, ഈഴവ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്ക് സ്വാധീനം വർധിപ്പിക്കാനായെന്നും ജമാഅത്തെ ഇസ്്‌ലാമിക്കെതിരായ നിലപാട് നേട്ടമായെന്നും പാർട്ടി വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിലെ സാമുദായിക വോട്ടുകൾ സംബന്ധിച്ച കണക്കുകളിലാണ് സി.പി.എം വിലയിരുത്തൽ. മുന്നോക്ക സംവരണം വഴി നേട്ടമുണ്ടായില്ല. നായർ സമുദായങ്ങൾക്കിടയിൽ എൽ.ഡി.എഫിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. അതേസമയം, ഈഴവ, നായർ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി സ്വാധീനം വർധിപ്പിച്ചു. ബി.ഡി.ജെ.എസിന്റെ സാന്നിധ്യമാണ് ഇതിന് കാരണം. തൊടുപുഴ, വർക്കല, ആറ്റിങ്ങൽ, പന്തളം ഉൾപ്പെടെ മേഖലകളിൽ പാർട്ടി വോട്ടുകളിൽ വരെ ചോർച്ചയുണ്ടാകാൻ ഇത് കാരണമായെന്നും യോഗം വിലയിരുത്തി. യോഗം ഇന്ന് സമാപിക്കും.






