ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച വനിതാ ഡോക്ടര്‍ ആശുപത്രിയില്‍

മെക്‌സിക്കോ സിറ്റി- മെക്‌സിക്കോയില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ കുത്തിവെപ്പെടുത്ത വനിതാ ഡോക്ടര്‍ക്ക് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ സംസ്ഥാനമായ നുവെവോ ലിയോണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ കഴിയുന്ന 32കാരിയായ ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍ക്ക് നേരത്തെ അലര്‍ജി പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതുവരെ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി തെളിവില്ലെന്നും അധികൃതര്‍ പറഞ്ഞു.
 

Latest News