കൊടും തണുപ്പിനിടെ ദല്‍ഹിയില്‍ കനത്ത ഇടിയും മഴയും

ന്യൂദല്‍ഹി- കൊടും തണുപ്പ് തുടരുന്നതിനിടെ ദല്‍ഹിയിലും പരിസര മേഖലയിലും രണ്ടാം ദിവസവും ശക്തമായ മഴ പെയ്തു. ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. സൗത്ത് ദല്‍ഹിയിലെ അയാനഗര്‍, ദേരാമണ്ഡി, തുഗ്ലക്കാബാദ് എന്നീ പ്രദേശങ്ങളിലും ഹരിയാനയിലെ ഏതാനും ജില്ലകളിലും ചെറിയ തോതില്‍ അല്ലെങ്കില്‍ ഇടത്തരം ശക്തിയില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. അടുത്ത രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ ദല്‍ഹിയിലെ കുറഞ്ഞ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില ഏഴ് ആയിരുന്നു. അന്തരീക്ഷ മലിനീകരണ തോത് തുടര്‍ച്ചയായ രണ്ടാം ദിവസവും തീവ്രതയോടെ തുടരുന്നു.
 

Latest News