ന്യൂദല്‍ഹി- കോവിഡ് 19ന് എതിരായി നാലു വാക്‌സിനുകള്‍ തയാറാക്കിയിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ബ്രിട്ടനില്‍ ഫൈസര്‍, ആസ്ട്രസെനക വാക്‌സിനുകള്‍ക്കും അമേരിക്കയില്‍ ഫൈസറിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്‌സിന്‍ നിര്‍മാതാക്കളുടെ അപേക്ഷകൂടി ലഭിക്കുമെന്നും അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്‌സിനുകള്‍ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.






