Sorry, you need to enable JavaScript to visit this website.

സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

കൊച്ചി - ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ നിയമ തടസ്സമില്ലെന്ന് കസ്റ്റംസ്. എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് ശേഷം തിരുവനന്തപുരത്തോ കൊച്ചിയിലോ സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയേക്കും.
കോടതിയില്‍ സ്പീക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസിലെ മുഖ്യപ്രതികള്‍ നല്‍കിയിട്ടുള്ള സെക്ഷന്‍ 164 പ്രകാരമുള്ള രഹസ്യമൊഴിയുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ സ്പീക്കറുടെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ സമ്മേളനമില്ലാത്ത സമയത്ത് സ്പീക്കറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ തടസ്സങ്ങളില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച നിയമോപദേശം. നേരത്തെ സ്പീക്കര്‍ തന്നെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

 

Latest News