Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി കാമ്പയിൻ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ജിദ്ദ- ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി സാമൂഹിക സുരക്ഷാ പദ്ധതിയുടെ 2018 വർഷത്തേക്കുള്ള അംഗത്വ കാമ്പയിൻ ആരംഭിച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിക്ക് അപേക്ഷാ ഫോം നൽകിയാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, മുജീബ് പൂക്കോട്ടൂർ, ജമാൽ വട്ടപ്പൊയിൽ, സി.കെ ശാക്കിർ, അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, കുഞ്ഞിമോൻ കാക്കിയ, ഇസ്മാഈൽ മുണ്ടക്കുളം, പി.എം.എ ജലീൽ, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, മജീദ് പുകയൂർ, നാസർ വെളിയംകോട്, നസീം കാടപ്പടി, പി.കെ.അലി അക്ബർ തുടങ്ങിയവർ സംബന്ധിച്ചു. 
അംഗങ്ങളായിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് ആറു ലക്ഷം രൂപയും മാരകരോഗത്തിന് ചികിത്സാ സഹായവും നൽകുന്നതാണ് സൗദി കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷാ പദ്ധതി. ജാതി, മത, രാഷ്ട്രീയ പരിഗണനകളില്ലാതെ അപേക്ഷാ ഫോമിലെ നിബന്ധനകൾക്ക് വിധേയമായി സൗദിയിലെ പ്രവാസി മലയാളികൾക്ക് പദ്ധതിയിൽ അംഗത്വം നൽകും. കെ.എം.സി.സി സെൻട്രൽ കമ്മിറ്റികൾ മുഖേനയാണ് അംഗത്വ ഫോമുകൾ വിതരണം ചെയ്യുന്നത്. ഏരിയ, ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ അപേക്ഷാ ഫോമുകൾക്ക് അതാത് സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെടണം. ംംം.ാ്യസാരര.ീൃഴ വെബ്‌സൈറ്റിൽ ഇഖാമ നമ്പർ, അംഗത്വ നമ്പർ ഇവയിലേതെങ്കിലും നൽകി അംഗത്വ വിവരം പരിശോധിക്കാം. അംഗത്വം സ്വീകരിച്ച വിവരം അപേക്ഷയിൽ നൽകപ്പെട്ട മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് വഴി അറിയിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ സ്വീകരിക്കും. ഡിസം. 30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 
ഡിസം. 15ന് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ നടക്കുന്ന സൗദി കെ.എം.സി.സി കാരുണ്യദിനം' 38-ാം വാർഷിക സമ്മേളനത്തിൽ 2017 വർഷത്തിൽ മരിച്ച 30 ഓളം പേരുടെ കുടുംബങ്ങൾക്കുള്ള ഫണ്ട് വിതരണം ചെയ്യുമെന്നും 2018 വർഷത്തെ കാമ്പയിൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രസിഡന്റ് കെ.പി. മുഹമ്മദ്കുട്ടിയും ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും അറിയിച്ചു.
 

Latest News