Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദീനയിൽ ട്രെയിൻ  സർവീസ് 99 വർഷത്തെ ഇടവേളക്കുശേഷം

മദീന - പ്രവാചക നഗരിയിൽ തീവണ്ടി സർവീസുകൾ ആരംഭിക്കുന്നത് 99 വർഷത്തെ ഇടവേളക്കു ശേഷം. സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെ ഓർമകളാണ് ഹറമൈൻ ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ മദീന നിവാസികളുടെ മനസ്സുകളിൽ തുടിക്കുന്നത്. ഓട്ടോമൻ തുർക്കി സുൽത്താൻ ആയിരുന്ന അബ്ദുൽഹമീദ് രണ്ടാമന്റെ കാലത്താണ് ഹജ് തീർഥാടകരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ട് ദമാസ്‌കസിൽ നിന്ന് മദീനയിലേക്ക് റെയിൽപാത നിർമിച്ചത്. 1908 ൽ ഈ പാതയിൽ ട്രെയിൻ സർവീസ് ആരംഭിച്ചെങ്കിലും എട്ടു വർഷത്തെ ആയുസ് മാത്രമാണുണ്ടായത്. മേഖലയിൽ ഓട്ടോമൻ തുർക്കി ഭരണത്തിനെതിരായ അറബ് കലാപത്തിനിടെ 1916 ൽ റെയിൽപാത തകർക്കപ്പെട്ടു. 
ദമാസ്‌കസിൽ നിന്ന് മദീനയിലേക്കുള്ള 1,300 കിലോമീറ്റർ ദൂരം അഞ്ചു ദിവസമെടുത്താണ് തുർക്കി ട്രെയിൻ താണ്ടിയിരുന്നത്. മദീനയിൽ നിന്ന് റാബിഗ്, ജിദ്ദ വഴി മക്കയിലേക്കുള്ള 450 കിലോമീറ്റർ ദൂരെ രണ്ടു മണിക്കൂറിനുള്ളിൽ താണ്ടുന്ന അതിവേഗ ഇലക്ട്രിക് ട്രെയിനുകളാണ് ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. 
ട്രെയിൻ നിർമാണ മേഖലയിലെ പുരോഗതിയുടെ ആഴം കൂടി തുർക്കി ട്രെയിൻ പദ്ധതിയും ഹറമൈൻ ട്രെയിൻ പദ്ധതിയും തമ്മിലുള്ള വ്യത്യാസങ്ങൾ വ്യക്തമാക്കുന്നു. ആഗോള മാനദണ്ഡങ്ങളോടെ അത്യാധുനിക രീതിയിലാണ് ഹറമൈൻ ട്രെയിൻ സ്റ്റേഷനുകൾ നിർമിച്ചിരിക്കുന്നത്. മസ്ജിദുന്നബവിയിൽ നിന്ന് ഒമ്പതും മദീന എയർപോർട്ടിൽ നിന്ന് പതിമൂന്നും കിലോമീറ്റർ ദൂരെയാണ് ഹറമൈൻ ട്രെയിൻ സ്റ്റേഷനുള്ളത്. 

Latest News