തിരുവനന്തപുരം- നെയ്യാറ്റിൻകരയിലെ വിവാദഭൂമി വിൽക്കുന്ന കാര്യത്തിൽ കേസ് നൽകിയ വസന്ത ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം. മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തുമാണ് ഇക്കാര്യം പറഞ്ഞത്. ഈ ഭൂമി നിയമപരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണ്. സർക്കാരിന് മാത്രമേ ഇതിൽ തീരുമാനം എടുക്കാനാകൂ. ഈ സ്ഥലം എങ്ങിനെയാണ് വസന്തക്ക് വിൽക്കാൻ കഴിയുന്നതെന്നും കുട്ടികൾ ചോദിച്ചു. അതേസമയം, വസന്ത തെറ്റിദ്ധരിപ്പിച്ചെങ്കിൽ നിയമപരമായി നേരിടുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. വക്കീലിനൊപ്പം ചെന്നാണ് ഭൂമിയുടെ രേഖകൾ വാങ്ങിയതെന്നും കുട്ടികളുടെ ആഗ്രഹം പോലെ പ്രവർത്തിക്കുമെന്നും ബോബി വ്യക്തമാക്കി.