മദീന - നാലംഗ കവര്‍ച്ച സംഘത്തെ മദീനയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇരുപതു മുതല്‍ മുപ്പതു വരെ വയസ് പ്രായമുള്ള രണ്ടു സൗദി യുവാക്കളും ബര്‍മക്കാരനും ഈജിപ്തുകാരനും അടങ്ങിയ സംഘമാണ് പിടിയിലായത്.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രിച്ചുകയറിയ സംഘം താമസക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്.
3,76,000 റിയാലിന്റെ വസ്തുക്കള്‍ സംഘം കവര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും വാനിറ്റി ബാഗും പഴ്‌സുകളും അടക്കം നിരവധി മോഷണ വസ്തുക്കള്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.