സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത- ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലിയെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ വ്യായാമത്തിനിടെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് വിവരം. അതേസമയം, വൈകുന്നേരത്തോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്‌തേക്കുമെന്നും വിവരമുണ്ട്.
 

Latest News