ഓൺലൈൻ റമ്മിയിൽ പണം നഷ്ടമായി, യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം- ഓൺലൈൻ റമ്മിയിൽ പണം നഷ്ടപ്പെട്ടതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിച്ചൽ സ്വദേശി വിനീതാണ് ജീവനൊടുക്കിയത്. റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കുടുംബം പറഞ്ഞു. കഴിഞ്ഞ മാസം യുവാവ് വീട്ടിൽനിന്ന് ഒളിച്ചോടിയിരുന്നു. പിന്നീട് കോട്ടയത്ത് നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് മരിച്ചത്. 
 

Latest News