Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരില്‍ മത്സരിക്കാന്‍ പുറത്തു നിന്ന്  ആരും വരേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് 

കണ്ണൂര്‍- നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നു സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ്. പുറത്തു നിന്നുള്ള നേതാക്കളാരും ഇങ്ങോട്ടു മല്‍സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നുമാണു നിലപാട്. ഈ മാസം ആറിനു സംസ്ഥാന ഭാരവാഹികള്‍ ജില്ലാ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഈ നിര്‍ദേശം അവര്‍ക്കു മുന്‍പില്‍ വയ്ക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍, ലീഗ് വന്‍ മുന്നേറ്റമാണുണ്ടാക്കിയത്.പതിനൊന്ന് മണ്ഡലങ്ങളുള്ള കണ്ണൂരില്‍ അഴീക്കോട് സീറ്റ് മാത്രമാണു നിലവില്‍ ലീഗിനുള്ളത്. രണ്ടു തവണ അഴീക്കോട് എംഎല്‍എയായ കെ.എം.ഷാജി ഇത്തവണ മത്സരിക്കില്ലെന്നും പകരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് എത്തുമെന്നുമുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണു ജില്ലാ നേതൃത്വം നിലപാട് കടുപ്പിക്കുന്നത്. കൂത്തുപറമ്പായി മാറിയ പെരിങ്ങളത്ത് ലീഗ് പലപ്പോഴും ജയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭാ മണ്ഡലവും ലീഗിന് സാധ്യതയുള്ളതാണ്. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ തട്ടകമായ കണ്ണൂരില്‍ നിന്നും ലീഗ് എം.എല്‍.എ ഉണ്ടായിട്ടുണ്ട്. 

Latest News