Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

പോലീസിന്റെ വാദം തള്ളി; ദല്‍ഹി കലാപക്കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ജാമ്യം

ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
20,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് കാസിഫ്,വാസിഫ് എന്നിവരെ വിട്ടയച്ചത്. മറ്റു കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന പോലീസിന്റെ വാദം കോടതി തള്ളി.
കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് നാല് പേര്‍ക്കും ആറു പേര്‍ക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടെയും ജാമ്യം അനുവദിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി.
പ്രദേശത്തുണ്ടായ മറ്റു കലാപ കേസുകളിലും പങ്കാളിത്തമുണ്ടെന്നത് നിലവിലുള്ള കേസില്‍ ജാമ്യം നിഷേധിക്കാനാവുന്ന ന്യായമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

 

Latest News