തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്‍ ആരംഭിച്ചു. വാക്‌സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്ന റിഹേഴ്‌സലാണ് ഡ്രൈ റണ്‍.
തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് രാവിലെ ഒമ്പത് മുതല്‍ 11 വരെ ഡ്രൈ റണ്‍. തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജില്ലാ മാതൃകാ ആശുപത്രിയിലെത്തി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നടപടികള്‍ വിലയിരുത്തി.
തിരുവന്തപുരം ജില്ലയില്‍ പേരൂര്‍ക്കട ആശുപത്രിക്ക് പുറമെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി എന്നിവിടങ്ങളിലും ഇടുക്കി ജല്ലയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലായിലെ നെന്മാറ സാമഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലുമാണ് ഡ്രൈറണ്‍ നടക്കുന്നത്.
ഓരോ കേന്ദ്രത്തലും 25 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ റിഹേഴ്‌സലില്‍ പങ്കെടുക്കുന്നു. എല്ലാ സ്ഥലങ്ങളിലും വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.