തൃശൂര്‍ മണ്ണുത്തിയില്‍ ബസ് മറിഞ്ഞു, രണ്ടു പേര്‍ക്ക് പരിക്ക്

തൃശൂര്‍- മണ്ണുത്തി അഗ്രിക്കള്‍ച്ചറല്‍ ഓഫീസിന് സമീപം ഡിഡി പടിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന വോള്‍വോ ബസ് മറിഞ്ഞു. 19 യാത്രക്കാരുമായി എറണാകുളത്തുനിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സൂര്യ ട്രാവല്‍സ് എന്ന ടൂറിസ്റ്റ് ബസാണ് ഇന്നലെ രാത്രി 10.30 ഓടെ മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക വിവരം. ഒരു ബൈക്ക് യാത്രികന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. പോലീസും നാട്ടുകാരം ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest News