റോയൽ പ്രോട്ടോകോൾ കാറുകൾ അൽഉലയിൽ

ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കളെയും ഔദ്യോഗിക സംഘങ്ങളെയും സ്വീകരിക്കാനുള്ള റോയൽ പ്രോട്ടോകോൾ കാറുകൾ അൽഉലയിലെത്തിച്ചപ്പോൾ. 

തബൂക്ക് - ചൊവ്വാഴ്ച നടക്കുന്ന 41 - ാമത് ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കളെയും ഔദ്യോഗിക സംഘങ്ങളെയും സ്വീകരിക്കാനുള്ള റോയൽ പ്രോട്ടോകോൾ കാറുകൾ അൽഉലയിലെത്തി. കൂറ്റൻ ട്രെയിലറുകളിലാണ് ആഡംബര കാറുകൾ അൽഉലയിലെത്തിച്ചത്. ട്രെയിലറുകളിൽ കാറുകൾ അൽഉലയിൽ എത്തിച്ചതിന്റെയും കാറുകൾ നിരനിരയായി പ്രദേശത്തെ പെട്രോൾ ബങ്കിൽ നിന്ന് ഇന്ധനം നിറക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. 

Latest News