Sorry, you need to enable JavaScript to visit this website.

അമിതവേഗത്തിൽ കാറോടിച്ച യുവാവ് കസ്റ്റഡിയിൽ

തായിഫ് - അമിത വേഗത്തിൽ കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ തായിഫിൽ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
 

Latest News