വിദേശ തൊഴിലാളിയോട് ക്രൂരത; സമൂഹ മാധ്യമങ്ങളില്‍ രോഷം-video

റിയാദ് - ഏഷ്യന്‍ വംശജനായ തൊഴിലാളിക്കു നേരെ സാമൂഹികമാധ്യമ സെലിബ്രിറ്റിയുടെ ക്രൂരത. കോമഡിക്കും സാമൂഹികമാധ്യമത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനും വേണ്ടി സെലിബ്രിറ്റി നടത്തിയ ക്രൂരമായ തമാശ ഏഷ്യന്‍ വംശജന്റെ ജീവന്‍ തന്നെ അപകടത്തിലാക്കേണ്ടതായിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

ഭിത്തിയില്‍ കയറിയിരുന്ന് നിഷ്‌കളങ്കമായി നല്ല കാലാവസ്ഥ ആസ്വദിക്കുന്നതിനിടെ വിദേശിയെ സാമൂഹികമാധ്യമ സെലിബ്രിറ്റി അപ്രതീക്ഷിതമായി എതിര്‍വശത്തെ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. വിദേശി ശിരസ്സ് കുത്തി കീഴ്‌മേല്‍ മറിയുന്നത് കണ്ട് പൊട്ടിച്ചിരിച്ചു.

ഇതിന്റെ ദൃശ്യങ്ങള്‍ സെലിബ്രിറ്റി തന്നെ ചിത്രീകരിച്ച് സ്‌നാപ് ചാറ്റിലൂടെ പുറത്തുവിട്ടു. ഇത് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ പ്രതിഷേധത്തിന് ഇടയാക്കി. ഏഷ്യന്‍ വംശജന്റെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് സെലിബ്രിറ്റിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.  

 

 

Latest News