പാക് വെടിവെപ്പില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു

ശ്രീനഗര്‍- നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നൗഷേര സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പാക്കിസ്ഥാനി ഷെല്‍വര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, ലശ്കറെ തയ്യിബ അനുഭാവിയെ സ്‌ഫോടക വസ്തുക്കള്‍ സഹിതം അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ജില്ലയിലാണ് സംഭവം.

 

Latest News