വാഗമണ്‍ ലഹരി നിശാ പാര്‍ട്ടി ക്രൈംബ്രാഞ്ച് അന്വേഷിക്കും 

കോട്ടയം-ചലച്ചിത്ര താരവും മോഡലുമായ ബ്രിസ്റ്റി ഉള്‍പ്പെട്ട വാഗമണ്‍ ലഹരി നിശാ പാര്‍ട്ടി കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി. ഇടുക്കി എസ്പി പി. കെ. മധുവിനാണ് അന്വേഷണ ചുമതല. സംസ്ഥാന വ്യാപക അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് നീക്കം. നിലവില്‍ എഎസ്പിയുടെ സംഘമാണ് കേസ് അന്വഷിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും നീക്കമുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
നിശാ പാര്‍ട്ടിയില്‍ ലക്ഷ്യമിട്ടത് വന്‍ ലഹരി മരുന്ന് വില്‍പനയെന്ന് കണ്ടെത്തിയിരുന്നു. പാര്‍ട്ടിക്കായി ലഹരി മരുന്ന് എത്തിച്ചത് അജു എന്ന അജ്മല്‍ ആണ്. കേസിലെ പ്രതി നബീല്‍ പാര്‍ട്ടി നടക്കുന്നതിന് തലേദിവസം ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയ കെമിക്കല്‍ ഡ്രഗുകളാണ് എത്തിച്ചുനല്‍കിയതെന്നും വിവരം. സംഭവത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിരുന്നു.

Latest News