ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

കൊച്ചി- ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. അടുത്തയാഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നല്‍കിയിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് സ്പീക്കറെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചത്.
ഇതേക്കുറിച്ച് അറിയില്ലെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്പീക്കറുടെ പ്രതികരണം.

 

Latest News