ജയ്പൂര്‍- ഫേസ് ബുക്കിലുടെ പരിചയപ്പെട്ട രണ്ട് യുവതികള്‍ വിവാഹിതരായി. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഇരുപതുകാരിയെ തേടി രാജസ്ഥാന്‍ പോലീസ് മുംബൈയിലെത്തിയപ്പോഴാണ് തങ്ങള്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായെന്ന കാര്യം ഇരുവരും അറിയിച്ചതെന്ന് ജയ്പൂര്‍ നോര്‍ത്ത് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ധര്‍മേന്ദ്ര സാഗര്‍ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് മുംബൈയില്‍നിന്ന് ജയ്പൂരിലെത്തിയ യുവതി കൂട്ടുകാരിയുമായി മുംബൈയിലേക്ക് മടങ്ങുകയായിരുന്നു.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷമായി ബന്ധമുണ്ടെന്നും തുടര്‍ന്നാണ് വിവാഹിതരാകാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.
യുവതിയെ കണ്ടെത്താന്‍ ജയ്പൂര്‍ പോലീസ് സംഘത്തോടൊപ്പം സഹോദരനും മുംബൈയില്‍ എത്തിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടതെന്ന് ജയ്പൂര്‍ സ്വദേശിയായ യുവതി പോലീസിന് മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു. സഹോദരന്‍ അനുനയിപ്പച്ച് ഇരുവരേയും ജയ്പൂരിലെത്തിച്ചിരിക്കയാണ്.