തിരുവനന്തപുരം- നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതികളുടെ കുട്ടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് അഞ്ച് ലക്ഷം രൂപ സഹായധനം കൈമാറി.
സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും ഉപാധ്യക്ഷന്‍ കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും വീട്ടിലെത്തിയാണ് കുട്ടികള്‍ക്ക് പണം കൈമാറിയത്.
നഷ്ടപ്പെട്ടതിന് ഒന്നും പകരമാവില്ലെങ്കിലും കുട്ടികളുടെ വീട് നിര്‍മാണത്തിലേക്കായി അഞ്ച് ലക്ഷം രൂപ നല്‍കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്ക് വീടും 10 ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിരുന്നു.






