ലാൻഡ് ലൈൻ ഫോൺ നമ്പറിൽനിന്നുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ കണ്ട് അത്ഭുതപ്പെടേണ്ടതില്ല. ഇതിനായി വാട്സ് ആപ്പ് ബിസിനസ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നേയുള്ളൂ.
ബിസിനസ് അപ്ലിക്കേഷൻ (ഡബ്ല്യു.എ ബിസിനസ്) ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷനായി ഫോൺ നമ്പർ ആവശ്യപ്പെടും. രാജ്യത്തെ കോഡിനൊപ്പം ലാൻഡ്ലൈൻ നമ്പറും തെരഞ്ഞെടുക്കുക. നമ്പറിനു മുന്നിൽ സീറോ ഉണ്ടെങ്കിൽ ഒഴിവാക്കണം.
നമ്പർ ചേർത്തു കഴിഞ്ഞാൽ വാട്സ്ആപ്പ് ബിസിനസ് അപ്ലിക്കേഷൻ ഒ.ടി.പി അയക്കും. പക്ഷേ ലാൻഡ്ലൈൻ നമ്പറായതിനാൽ എസ്.എം.എസ് ലഭിക്കില്ല. ഒ.ടി.പി സമയം തീരുന്നതുവരെ കാത്തിരിക്കുക, തുടർന്ന് ഒ.ടി.പി സ്ഥിരീകരണത്തിനായി വിളിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഒ.ടി.പി ഉപയോഗിക്കാനായി ലാൻഡ്ലൈൻ നമ്പറിൽ കോൾ ലഭിക്കും. സന്ദേശപ്രകാരമുള്ള ഒ.ടി.പി ചെയ്യുക. തുടർന്ന് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പതിവ് നടപടികൾ പിന്തുടരുക.