Sorry, you need to enable JavaScript to visit this website.

പകർപ്പവകാശ കേസിൽ ആപ്പിളിന്  തിരിച്ചടി 

സുരക്ഷ പിഴവുകൾ കണ്ടെത്തുന്ന ഗവേഷകരുടെ വിജയം

സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ കൊറേലിയത്തിനെതിരായ ആപ്പിൾ നൽകിയ പകർപ്പവകാശ ലംഘന കേസ് യു.എസ് ഫെഡറൽ ജഡ്ജി തള്ളി. സോഫ്റ്റ് ഫെയർ  ബഗുകളും തകരാറുകളും കണ്ടെത്തുന്ന ഗവേഷകർക്ക് പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ട  കേസിലാണ് ആപ്പിളിന് തിരിച്ചടി.  
സുരക്ഷാ ഗവേഷകരിൽനിന്ന് ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പൂർണമായും സംരക്ഷിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം തെളിയിക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടുവെന്ന് ജഡ്ജി റോഡ്‌നി സ്മിത്ത് പറഞ്ഞു.


ഐഒഎസ് സോഫ്റ്റ് വെയറിന്റെ വെർച്വലൈസേഷൻ തയാറാക്കിയത് പകർപ്പവകാശ ലംഘനമാണെന്ന് ആരോപിച്ച്  കഴിഞ്ഞ വർഷമാണ് ആപ്പിൾ കമ്പനി  ഫ്‌ളോറിഡ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിനെതിരെ കേസ് ഫയൽ ചെയ്തത്. 
എന്നാൽ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിനായി കൊറേലിയം നടത്തിയ  രൂപകൽപ്പന ന്യായമായ ഉപയോഗത്തിനാണെന്ന്  ജഡ്ജി വിശദീകരിച്ചു. ആപ്പിളിന് പകർപ്പവകാശമുണ്ടെങ്കിൽ പോലും ഇത് ന്യായമായ ആവശ്യത്തിനാണ്. 


ശാസ്ത്രത്തിന്റെയും ഉപയോഗപ്രദമായ കലാ രൂപങ്ങളുടേയും പുരോഗതി പ്രോത്സാഹിപ്പിക്കുകയാണ്  പകർപ്പവകാശത്തിന്റെ ഉദ്ദേശ്യമെന്നും ഇത്  നിറവേറ്റുന്നതിന് ന്യായമായ അവസരങ്ങൾ  ലഭ്യമാക്കേണ്ടതുണ്ടെന്നും പകർപ്പവകാശ സംരക്ഷണത്തിന്റെ തുടക്കം മുതൽ കോടതികൾ പരിഗണിക്കുന്ന കാര്യമാണെന്നും ജഡ്ജി പറഞ്ഞു. 
സുരക്ഷാ ഗവേഷണം ഉദ്ദേശിച്ചുള്ളതാണ് തങ്ങളുടെ നടപടിയെന്ന കൊറേലിയത്തിന്റെ വാദം ശരിവെക്കുന്നതാണ്  ആപ്പിൾ കമ്പനിയുടെ തന്നെയും നടപടി. കമ്പനിയിൽനിന്ന് സ്വന്തമാക്കി ആപ്പിൾ ആഭ്യന്തര പരിശോധനക്കായി ഈ ഉൽപ്പന്നം ഉപയോഗിക്കുമായിരുന്നുവെന്നും വിധിന്യായത്തിൽ പറഞ്ഞു.  


തകരാറുകൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പകർപ്പവകാശമുള്ള സോഫ്റ്റ് വെയറുകൾ  പുനർനിർമ്മിച്ചതിന് സിവിലും ക്രിമിനലുമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുന്ന സുരക്ഷാ ഗവേഷകരുടെ വിജയമാണ് യു.എസ്. ഫെഡറൽ ജഡ്ജിയുടെ വിധി. 
ഐഫോൺ സോഫ്റ്റ് വെയറിന്റെ പൂർണ നിയന്ത്രണം ഉറപ്പിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് കൂടി തിരിച്ചടിയാണ് വിധി.  സുരക്ഷാ ഗവേഷകർക്കുമേൽ സമ്മർദം ചെലുത്താനും പരിധി നിശ്ചയിക്കാനും ആപ്പിൾ കമ്പനിക്ക് കഴിയില്ല. 
 

Latest News