അൽനമാസിൽ വീണ്ടും ഭൂകമ്പം

റിയാദ് - അസീർ പ്രവിശ്യയിലെ അൽനമാസിൽ വീണ്ടും ഭൂകമ്പം. ഇന്നലെ ഉച്ചക്ക് 1.52 ന് ആണ് റിക്ടർ സ്‌കെയിലിൽ 3.3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അൽനമാസിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് ഭൂകമ്പം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അൽനമാസിന് വടക്ക് 16 കിലോമീറ്റർ ദൂരെ ഭൂപ്രതലത്തിൽ നിന്ന് ആറു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ അൽനമാസിൽ പലതവണ ഭൂകമ്പങ്ങളുണ്ടായിട്ടുണ്ട്. 

Latest News