Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാക്കിസ്ഥാനില്‍ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ ജംഇയ്യത്ത് നേതാവ് അറസ്റ്റില്‍; പിടിയിലായവര്‍ 26 ആയി

ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഗോരക്‌നാഥ് ക്ഷേത്രം-ഫയല്‍ ചിത്രം

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പുതുക്കി പണിയുന്ന ക്ഷേത്രത്തിനു തീയിട്ട സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. പഖ്തുന്‍ ഖ്വയിലെ കാരക് ജില്ലയിലെ ടെറി ഗ്രാമത്തില്‍ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ജംഇയ്യത്ത് ഉലമായെ ഇസ്ലാം പാര്‍ട്ടിയുടെ കേന്ദ്ര നേതാവ് റഹ്മത്ത് സലാം ഖട്ടക് അടക്കം 26 പേരെ അറസ്റ്റ് ചെയ്തതായി  സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റഹ്മത്തുല്ല ഖാന്‍ പറഞ്ഞു.

ക്ഷേത്രത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് ജംഇയ്യത്ത്  ഫസലുറഹ്്മാന്‍ ഗ്രൂപ്പ്  പുതുതായി നിര്‍മ്മിച്ച ഭാഗം പൊളിക്കുകയും തീയിടുകയും ചെയ്തത്.
സംഭവം മനുഷ്യാവകാശ പ്രവര്‍ത്തകരും  ന്യൂനപക്ഷ ഹിന്ദു സമൂഹവും അപലപിച്ചിരുന്നു.
ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കിസ്ഥാന്‍ ഫെഡറല്‍ പാര്‍ലമെന്ററി സെക്രട്ടറി ലാല്‍ ചന്ദ് മാല്‍ഹി ശക്തമായി അപലപിച്ചു.
പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചില ഗ്രൂപ്പുകള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിനെതിരായ ആക്രമണം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാനും പറഞ്ഞു.

 

 

Latest News