Sorry, you need to enable JavaScript to visit this website.

ബിരിയാണി വര്‍ഷം, 2020ല്‍ സൊമാറ്റോ വിറ്റത് മിനിറ്റില്‍ 22 ബിരിയാണികള്‍

മുംബൈ- ഓണ്‍ലൈന്‍ ഫൂഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോ ഇന്ത്യയില്‍ ഈ വര്‍ഷം ഓരോ മിനിറ്റിലും വിറ്റത് 22 ബിരിയാണികള്‍. 2020ല്‍ ലഭിച്ച ഭക്ഷണ ഓര്‍ഡറുകളുടേയും ഡെലിവറികളുടേയും കണക്കുകള്‍ കമ്പനി തന്നെയാണ് വ്യത്യസ്ത ഹാസ്യ പോസ്റ്റുകളായി ട്വിറ്ററില്‍ പങ്കുവച്ചത്. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചത് വെജ് ബിരിയാണിക്കാണ്. 2020ല്‍ ഇതുവരെ ആകെ 1,988,044 പ്ലേറ്റ് ബിരിയാണി സൊമാറ്റോ വിറ്റു. നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 17 ലക്ഷം പീസയാണു വിറ്റത്. മഹാരാഷ്ട്രയിലെ ജല്‍ഗാവ് സ്വദേശിയായ ഒരു കസ്റ്റമര്‍ 2020ല്‍ മാത്രം 369 പിസയാണ് ഓര്‍ഡര്‍ ചെയ്ത്. ഉപയോക്താക്കളില്‍ ഒന്നാമതെത്തിയത് ബെംഗളുരു സ്വദേശിയായ യാശ് ആണ്. 1,380 തവണയാണ് യാശ് സൊമാറ്റോ വഴി ഈ വര്‍ഷം ഭക്ഷണം വാങ്ങിയത്. 

ഏറ്റവും വലിയ ഓര്‍ഡര്‍ രണ്ടു ലക്ഷത്തോളം രൂപയുടേതായിരുന്നു. 1,99,950 രൂപയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഈ കസ്റ്റമര്‍ക്ക് 66,650 രൂപ ഡിസ്‌കൗണ്ടും സൊമാറ്റോ നല്‍കി. ഏറ്റവും ചെറിയ ഓര്‍ഡര്‍ 10.1 രൂപയുടേതായിരുന്നു. 39.99 രൂപ ഡിസ്‌കൗണ്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ഈ ഓര്‍ഡര്‍ തുകയില്‍ കുറവുണ്ടായത്. 

ഈ കണക്കുകളെല്ലാം പറയുന്ന സൊമാറ്റോയുടെ ഹാസ്യത്തില്‍ ചാലിച്ച ട്വീറ്റുകള്‍ ട്വിറ്ററില്‍ നിരവധി പേര്‍ ഏറ്റെടുത്തു.
 

Latest News