ന്യൂദല്‍ഹി- രാജ്യത്ത് അഞ്ച് പേരില്‍ കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 25 ആയി. യു.കെയില്‍ നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും എത്തിയവരുടെ സാമ്പിള്‍ പരിശോധന തുടരുകയാണ്.
അതിതീവ്ര വ്യാപന ശേഷിയുള്ളതാണ് യു.കെയില്‍ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. മുമ്പുണ്ടായിരുന്ന വൈറസിനേക്കാള്‍ 70 ശതമാനം അധിക വേഗത്തില്‍ ഈ വൈറസ് പടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.