തൃശൂര്‍- കുതിരാന്‍ ദേശീയപാതയില്‍ ലോറികളും കാറും ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ചരക്കുലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കുകളിലും ഒരു മനിലോറിയിലും ഇടിക്കുകയായിരുന്നു.
തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്.






