Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശികളുടെ ആധിപത്യം: കടകളടച്ച് പ്രതിഷേധം

റിയാദ്- റിയാദിൽ മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായ അൽ മുർസലാത്ത് കോംപ്ലക്‌സിൽ സ്ഥാപനങ്ങൾ അടച്ച് സൗദികളുടെ പ്രതിഷേധം. സൂഖിൽ മൊബൈൽ ഫോൺ വിൽപന നടത്തുന്നതിലും വിദേശികൾ ആധിപത്യം സ്ഥാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്നലെ വൈകീട്ടാണ് സൗദികൾ സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. മൊബൈൽ ഫോൺ വിൽപന, അറ്റകുറ്റപ്പണി മേഖലയിലെ തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ തീരുമാനം ലംഘിച്ചാണ് അൽ മുർസലാത്ത് കോംപ്ലക്‌സിൽ വിദേശികൾ മൊബൈൽ ഫോൺ വിൽപന, മെയിന്റനൻസ് മേഖലയിൽ പ്രവർത്തിക്കുന്നത്. കോംപ്ലക്‌സിൽ മൊബൈൽ ഫോൺ വിൽപന, മെയിന്റനൻസ് മേഖലയിൽ വിദേശികൾ ജോലി ചെയ്യുന്നതായി പല തവണ പരാതികൾ നൽകിയിട്ടും നിയമ ലംഘകരെ തടയുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അലംഭാവം കാണിക്കുന്നതിൽ സൗദി യുവാക്കൾ പ്രതിഷേധം പ്രകടിപ്പിച്ചു. റോഡുകളിലും ഫുട്പാത്തുകളിലും നിലയുറപ്പിച്ച് കുറഞ്ഞ വിലയിൽ വിൽപന നടത്തി വിദേശികൾ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് അൽ മുർസലാത്ത് കോംപ്ലക്‌സിൽ മൊബൈൽ ഫോൺ കട നടത്തുന്ന സൗദി യുവാവ് സാലിം സഅദ് പറഞ്ഞു.
 

Latest News