ന്യൂദൽഹി- കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ നിയമത്തിനെതിരെ ദൽഹിയിൽ നടന്ന പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത കപിൽ ഗുജ്ജാർ ബി.ജെ.പിയിൽ ചേർന്നു. ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും അതുകൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നതെന്നും ഗുജ്ജാർ വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനാണ് പ്രതിഷേധക്കാർക്ക് നേരെ ഗുജ്ജാർ വെടിയുതിർത്തത്.