Sorry, you need to enable JavaScript to visit this website.

റൗദയില്‍ നമസ്‌കാരത്തിന് പത്തു മിനിറ്റു മാത്രം

മദീന - മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ അനുവദിക്കുന്ന സമയം പത്തു മിനിറ്റ് ആയി മസ്ജിദുന്നബവികാര്യ വകുപ്പ് നിശ്ചയിച്ചു.

'ഇഅ്തമര്‍നാ' ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരമാവധി വിശ്വാസികള്‍ക്ക് റൗദ ശരീഫിലേക്ക് പ്രവേശനം അനുവദിക്കാന്‍ വേണ്ടിയാണ് റൗദ ശരീഫില്‍ ഓരോരുത്തര്‍ക്കും ചെലവഴിക്കാവുന്ന സമയം പത്തു മിനിറ്റ് ആയി നിശ്ചയിച്ചത്.

നിശ്ചിത സമയക്രമം തീര്‍ഥാടകര്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് പ്രത്യേക മീറ്ററുകളും മസ്ജിദുന്നബവികാര്യ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ പാലിച്ചും തിരക്കില്ലാതെയും മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്താനും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും എല്ലാവര്‍ക്കും സാധിക്കുന്നതിനു വേണ്ടിയാണ് റൗദ ശരീഫില്‍ സമയം പരിമിതപ്പെടുത്തിയിരിക്കുന്നത്.
 റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പ്രവചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സലാം ചൊല്ലുന്നതിനും ആയി രണ്ടിനം പെര്‍മിറ്റുകളാണ് 'ഇഅ്തമര്‍നാ' ആപ്പ് വഴി അനുവദിക്കുന്നത്.

 

Latest News