റിയാദ് - സൗദിയിൽ ഇതുവരെ 30,000 ലേറെ പേർ കൊറോണ വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഡിസംബർ 17 നാണ് സൗദിയിലെ ആദ്യ കൊറോണ വാക്‌സിൻ സെന്റർ റിയാദിൽ പ്രവർത്തനം ആരംഭിച്ചത്. രണ്ടാമത്തെ വാക്‌സിൻ സെന്റർ ഡിസംബർ 24 ന് ജിദ്ദയിൽ തുറന്നു. മൂന്നാമത്തെ സെന്റർ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തനം തുടങ്ങിയത് ഈ മാസം 27 ന് ആയിരുന്നു. 
സൗദിയിലെ എല്ലാ പ്രവിശ്യകളിലും മൂന്നാഴ്ചക്കുള്ളിൽ വാക്‌സിൻ സെന്ററുകൾ തുറക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ വ്യക്തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും കൊറോണ വാക്‌സിൻ ലഭ്യമാക്കാനും അവർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും പ്രത്യേക ശ്രദ്ധയും താൽപര്യവും കാണിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ആരോഗ്യ മന്ത്രി നന്ദി പറഞ്ഞു.
 







 
  
 