ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 20,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 1,02,44,852 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 286 പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 1,48,439 ആയി ഉയര്‍ന്നു.
ആക്ടീവ് കേസുകള്‍- 2,62,272
രോഗമുക്തി-98,34,141
മിസോറാമില്‍ ആറ് സുരക്ഷാ സൈനികരടക്കം ഒമ്പത് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് കേസുകള്‍ 4199 ആയി.
തമിഴ്‌നാട്ടില്‍ 957 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിച്ചവര്‍ 8.16 ലക്ഷമായി. 8747 ആണ് ആക്ടീവ് കേസുകള്‍. 12 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 12,092 ആയി ഉയര്‍ന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.






